ആഗോള സമാധാന സൂചിക; മേഖലയിൽ ഖത്തർ മുന്നിൽ

ഷീബ വിജയൻ
ദോഹ: ആഗോള സമാധാന സൂചികയിൽ (ജി.പി.ഐ) ഏഴാം തവണയും മെന മേഖലയിൽ ഒന്നാമത് എത്തി ഖത്തർ. 2025ലെ സൂചികയിൽ 163 രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ 27ാം സ്ഥാനം ഖത്തർ നേടി.സ്ഥിരതയാർന്ന ഭരണവും ശക്തമായ സുരക്ഷാചട്ടക്കൂടുമാണ് ഖത്തറിനെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ വീണ്ടും ഒന്നാമത് എത്തിച്ചത്. 19 വർഷത്തെ ജി.പി.ഐയുടെ ചരിത്രത്തിൽ ഏഴാം തവണയും ഒന്നാമത് എത്തുക എന്നത് ഖത്തറിന്റെ സമാധാന സ്ഥിരത കൂടിയാണ് വെളിവാക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) 163 രാജ്യങ്ങളിൽ നടത്തിയ വലയിരുത്തലിലൂടെയാണ് ആഗോള സമാധാന സൂചിക തയാറാക്കിയത്. പട്ടികയിൽ ആഗോള തലത്തിൽ 27ാം സ്ഥാനവും മേഖലയിൽ ഒന്നാം സ്ഥാനവുമാണ് ഖത്തർ നേടിയത്. ആഗോള തലത്തിൽ 31ാം സ്ഥാനത്തുള്ള കുവൈത്താണ് സാമാധാന സൂചികയിൽ ഖത്തറിന് പിന്നാലെയുള്ളത്. ഒമാൻ 42ാം സ്ഥാനവും യു.എ.ഇ 52ാം സ്ഥാനവും ജോർഡൻ 72ാം സ്ഥാനവും നേടി.മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമെന്ന പദവി ഖത്തർ സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്. 2008 മുതൽ ഈ പദവി നിലനിർത്താൻ ഖത്തറിന് സാധിച്ചു.
ASASASAS