ഫാക് കുറുബ: ഒമാൻ 640 തടവുകാരെ മോചിപ്പിച്ചു


ചെറിയ കുറ്റങ്ങൾക്ക് പിഴയടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന ഫാക് കുറുബ പദ്ധതിയിലൂടെ 640 തടവുകാരെ മോചിപ്പിച്ചതായി അധികൃതർ അറിയിച്ചു. മാർച്ച് ആദ്യം ആരംഭിച്ച ഫാക് കുറുബയുടെ പതിനൊന്നാമത് പതിപ്പിന് സമാന ചിന്താഗതിക്കാരായ ആളുകളിൽനിന്ന് മികച്ച സംഭാവനകൾ ലഭിച്ചെന്ന് ഒമാനി ലോയേഴ്‌സ് അസോസിയേഷൻ ചെയർമാനും ഫാക് കുർബ സംരംഭത്തിന്‍റെ സൂപ്പർവൈസറുമായ ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സദ്‌ജാലി പറഞ്ഞു. കഴിഞ്ഞദിവസം അഹദ് ഫൗണ്ടേഷനും സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള ഫൗണ്ടേഷന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് സഹായം കൈമാറിയത്. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഫാക് കുറുബ പദ്ധതി നടപ്പാക്കുന്നത്. ഇതിനകം പത്തിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് പിന്തുണ നൽകിയിട്ടുണ്ട്.    

മുൻകാല പതിപ്പുകളിൽ ഈ സംരംഭത്തിൽനിന്ന് പ്രയോജനം ലഭിക്കാത്തവരെയാണ് ഈ വർഷം പരിഗണിക്കുക. ക്രിമിനൽപരമല്ലാത്ത വാണിജ്യ, സിവിൽ, തൊഴിൽ, നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്നവർക്കാണ് സഹായം ലഭിക്കുക. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ 5890 ആളുകളെ ജീവിതത്തിന്‍റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിനു പിന്നിൽ. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന്  വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു. 

article-image

ംവിംവ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed