ഒമാനിൽ കിങ് ഫിഷ് മത്സ്യബന്ധനത്തിനുള്ള നിരോധനം പിൻവലിച്ചു


കിങ് ഫിഷ് (അയക്കൂറ) മത്സ്യബന്ധനത്തിനുള്ള നിരോധനം പിൻവലിച്ചതായി കൃഷി− ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇതിന്‍റെ ബന്ധവും വിപണനവും നടത്താവുന്നതാണ്. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയുള്ള രണ്ടുമാസ കാലയളവിലേക്കായിരുന്നു കിങ്ഫിഷ് പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്. 

പ്രകൃതി സംരക്ഷണവും മത്സ്യത്തിന്‍റെ ആവശ്യകതയും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാനാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. നിരോധന കാലയളവിൽ സഹകരിച്ച എല്ലാ മത്സ്യത്തൊഴിലാളികൾക്കും മന്ത്രാലയം അഭിനന്ദനം അറിയിക്കുകയും ചെയ്തു.

article-image

sdfs

You might also like

Most Viewed