പുരസ്കാര മികവിൽ ദോഫാർ ഖരീഫ് സീസൺ
ഷീബ വിജയൻ
മസ്കത്ത്: ലണ്ടൻ അറേബ്യ ഓർഗനൈസേഷൻ സംഘടിപ്പിച്ച അറബ് ട്രാവൽ അവാർഡ്സിൽ 2025ലെ ‘ഔട്ട്‌സ്റ്റാൻഡിങ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഓഫ് ദി ഇയർ’ പുരസ്‌കാരം ദോഫാർ ഖരീഫ് സീസൺ നേടി. ലോക ടൂറിസം രംഗത്തെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും പങ്കെടുത്ത ചടങ്ങിൽ പുരസ്‌കാരം ദോഫാർ മുനിസിപ്പാലിറ്റിയുടെ പ്രതിനിധി സ്വീകരിച്ചു. ഖരീഫ് സീസണിൽ ദോഫാറിലെ ഒരു അരുവിയുടെ തീരത്തെത്തിയ വിനോദ സഞ്ചാരികൾ അവാർഡ് ദോഫാർ മേഖലയിലെ വർഷകാല ടൂറിസത്തിന്റെ വളർച്ചയും അതിന്റെ അന്താരാഷ്ട്ര സ്വീകാര്യതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കി. വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന സവിശേഷമായ പ്രകൃതിയാണ് ദോഫാറിലേത്.
ിേ്ി്േ്ോ്േ
