ദേശീയ ദിനാഘോഷം; വാഹന അലങ്കാരങ്ങൾക്ക് മാർഗനിർദേശങ്ങളുമായി പൊലീസ്
ഷീബ വിജയൻ
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ സ്റ്റിക്കറുകളും അലങ്കാരങ്ങളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പൊലീസ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്റ്റിക്കറുകൾ വിൻഡ്‌ഷീൽഡിലോ സൈഡ് വിൻഡോകളിലോ ഒട്ടിക്കാൻ പാടില്ലെന്നും പിന്നിലെ വിൻഡോയിൽ മാത്രമേ ചിത്രങ്ങൾ അനുവദിക്കൂ എന്നും പൊലീസ് അറിയിച്ചു. പിന്നിലെ വിൻഡോയിൽ സ്റ്റിക്കർ ഒട്ടിക്കുന്നതും നിയന്ത്രണവിധേയമായായിരിക്കണം. ഇത് ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടാത്തവിധം മാത്രമേ ആയിരിക്കാവൂ. എൻജിൻ കവറിൽ കെട്ടിയിടുന്ന തുണിത്തര അലങ്കാരങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു. നവംബർ 20നാണ് ദേശീയ ദിനം.
ോേ്ോേോേ്േോ
