പൊടിക്കാറ്റിൽ മുങ്ങി മസ്കത്ത് നഗരം; മുന്നറിയിപ്പുമായി അധികൃതർ
ഷീബ വിജയൻ
മസ്കത്ത്: വിവിധ ഗവർണറേറ്റുകളിലുടനീളം മരുഭൂ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടതോടെ മസ്കത്ത് നഗരത്തിലടക്കം ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷം പൊടിപടലത്താൽ നിറഞ്ഞു. ഈ സാഹചര്യത്തിൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ശക്തമായ കാറ്റ് റോഡിന്റെ കാഴ്ച കുറക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വടക്കൻ ബാതിന, തെക്കൻ ബാതിന, മുസന്ദം ഗവർണറേറ്റുകളിലും മസ്കത്ത് ഗവർണറേറ്റിലെ ചില ഭാഗങ്ങളിലുമാണ് പൊടിക്കാറ്റ് ദൃശ്യമായത്. ഇത് ബുധനാഴ്ചയും തുടരമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ാൈാീൈാൈ
