ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഒമാൻ സുൽത്താൻ

ഷീബ വിജയൻ
മസ്കത്ത് I ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. സൗഹൃദ രാഷ്ട്രമായ ഇന്ത്യക്ക് തുടർച്ചയായ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച കേബ്ൾ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആത്മാർഥമായ ആശംസകളും സുൽത്താൻ അറിയിച്ചു.
XSASASDAS