തലശ്ശേരി സ്വദേശിയായ യുവാവ് ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ


ഷീബ വിജയൻ 

സുഹാർ I തലശ്ശേരി സ്വദേശിയായ യുവാവിനെ സുഹാറിലെ ഹംബാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോപാൽപ്പേട്ട തഫ്രേൽ നഗർ സ്വദേശിയായ ഷാൻറെക്സ് സാംസണിനെ ( 27 ) ആണ് താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടത്. അംബാറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അനഘ. പിതാവ്: സാംസൺ. മാതാവ്: നിർമല. മൃതദേഹം സുഹാർ ആശുപത്രി മോർച്ചറിയിൽ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

article-image

ASADSDSAAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed