മസ്കറ്റ് വിമാനത്താവളത്തിൽ 5.3 കിലോ കഞ്ചാവുമായി ഇന്ത്യൻ യാത്രക്കാരൻ പിടിയിൽ

ഷീബ വിജയൻ
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.3 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച ഇന്ത്യൻ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരന്റെ സ്വകാര്യ ലഗേജിലെ വിവിധ ബാഗുകൾക്കുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്.
asddsadsa