ഒമാനും മംഗോളിയയും സഹകരണത്തിന് ധാരണയായി


മസ്കത്ത്: മംഗോളിയൻ വിദേശകാര്യ മന്ത്രി ബാറ്റ്‌മുൻഖ് ബാറ്റ്‌സെറ്റ്‌സെഗുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി. മംഗോളിയയിലെ ഉലൻബതൂറിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സാമ്പത്തികം, വ്യാപാരം, നിക്ഷേപ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു.

ഇതു സംബന്ധിച്ച ധാരണ പത്രത്തിലും ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഒപ്പുവെച്ചു.

You might also like

  • Straight Forward

Most Viewed