രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതികൾ എൻഐഎ കസ്റ്റഡിയിലെന്ന് സൂചന


ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യ പ്രതികൾ എൻഐഎ കസ്റ്റഡിയിലെന്ന് സൂചന. ശിവമോഖ സ്വദേശികളായ ഹുസൈൻ ഷാസിബ്, അബ്‌ദുൾ മദീൻ എന്നിവരെ പശ്ചിമ ബംഗാളിൽ നിന്ന് പിടികൂടിയെന്നാണ് വിവരം. എന്നാൽ, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ എൻഐഎ തയ്യാറായില്ല.

മാർച്ച് മൂന്നിനാണ് കർണാടക പൊലീസിൽ നിന്നും എൻഐഎ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. മുസമ്മിൽ ശരീഫാണ് സ്‌ഫോടനത്തിന്റെ ആസൂത്രകനെന്ന് എൻഐഎ മുൻപ് തന്നെ കണ്ടെത്തിയിരുന്നു. കഫെയിൽ നടന്ന സ്‌ഫോടനത്തിൽ ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. ബോംബെറിഞ്ഞയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് മുൻപ് എൻഐഎ പ്രഖ്യാപിച്ചിരുന്നു. വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്‌ഫോടനം. 10 പേർക്കാണ് പരുക്കേറ്റത്.

article-image

cdsdsdscdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed