തന്ത്രപ്രധാനമായ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയ കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് മോദി


തന്ത്രപ്രധാനമായ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയ കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ അഖണ്ഡതയെയും രാജ്യതാല്പര്യങ്ങളെയും ദുർബലപ്പെടുത്തുന്നതായിരുന്നു നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1974ലെ ഇന്ദിരാഗാന്ധി സർക്കാർ എങ്ങനെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയതെന്ന വിവരാകാശ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മോദിയുടെ വിമർശനം.

കണ്ണുതുറപ്പിക്കുന്നതും ഞെട്ടിക്കുന്നതും എന്നാണ് ഇതു സംബന്ധിച്ച വിവരാവകാശ രേഖയെക്കുറിച്ചുള്ള മോദിയുടെ പ്രതികരണം. ജനങ്ങൾ ദേഷ്യത്തിലാണെന്നും കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും മോദി പറഞ്ഞു. 'കണ്ണുതുറപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരം! ഒരു വീണ്ടുവിചാരവുമില്ലാതെ കോൺഗ്രസ് എങ്ങനെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്ന സത്യമാണ് വെളിവായിരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും ഇതിൽ ദേഷ്യമുണ്ട്. ജനങ്ങളുടെ മനസ് അടിവരയിട്ടു പറയുന്നു, നമുക്കൊരിക്കലും കോൺഗ്രസിനെ വിശ്വസിക്കാനാവില്ല എന്ന്. ഇന്ത്യയുടെ അഖണ്ഡത, സമഗ്രത, താല്പര്യങ്ങൾ എന്നിവയെല്ലാം ദുർബലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു കോൺഗ്രസിന്റെ 75 വർഷക്കാലത്തെ ഭരണം'. മോദി എക്സിൽ കുറിച്ചു.

തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ പോകാറുള്ള സ്ഥലമാണ് കച്ചത്തീവ്. ഇന്ത്യൻ സമുദ്രത്തിൽ മത്സ്യസമ്പത്ത് കുറയുമ്പോഴാണ് തൊഴിലാളികൾ ഇവിടേക്ക് പോകുക. അന്താരാഷ്ട്ര രേഖ മറികടന്നാലേ തൊഴിലാളികൾക്ക് ഇവിടേക്ക് എത്താനാകൂ.

article-image

l;l;;l;klll

You might also like

  • Lulu Exchange
  • Straight Forward

Most Viewed