ആന്റോ ആന്റണിക്കായി പ്രചരണത്തിനെത്തുമെന്ന് അച്ചു ഉമ്മൻ

പത്തനംതിട്ട
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് ആന്റോ ആന്റണിക്കായി പ്രചരണത്തിനിറങ്ങുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഏപ്രിൽ ആറാം തീയതി പ്രചരണത്തിനായി ഇറങ്ങുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി എ.കെ മകനുമായ അനിൽ ആന്റണി ബാല്യകാല സുഹൃത്തായതിനാൽ പ്രചരണത്തിനിറങ്ങില്ലെന്ന വാർത്തകൾ വരുന്നതിനിടയിലാണ് വിശദീകരണം പുറത്ത് വന്നത്. ഇംഗ്ലീഷ് പത്രത്തിൽ വന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്.