പാര്‍ലമെന്‍റ് അതിക്രമത്തിൽ ലോക്‌സഭയില്‍ പ്രതിഷേധിച്ച 49 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

പാര്‍ലമെന്‍റ് അതിക്രമത്തിൽ ലോക്‌സഭയില്‍ പ്രതിഷേധിച്ച 49 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ശശി തരൂര്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന്‍ അടക്കമുള്ള എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഈ സമ്മേളനകാലാവധി അവസാനിക്കുന്നതുവരെയാണ് സസ്പെൻഷൻ. സഭയില്‍ അച്ചടക്കലംഘനം നടത്തി, പോസ്റ്ററുകളേന്തി പ്രതിഷേധിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എംപിമാർക്കെതിരേ നടപടിയെടുത്തത്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയെയും സസ്പെൻഷനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരേ രാവിലെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് സഭയിൽ പ്രതിഷേധിച്ചതിന് ഇരുസഭകളിലുമായി കഴിഞ്ഞ ദിവസങ്ങളിൽ സസ്പെൻഡ് ചെയ്തത് 92 പേരെയാണ്. ഇരുസഭകളിലുമായി 141 എംപിമാരാണ് നിലവിൽ സസ്പെൻഷനിലുള്ളത്.
dsfsg