മുംബൈയിൽ കാൽനൂറ്റാണ്ടിന്റെ ശിവസേന ഭരണം അവസാനിച്ചു; ബി.ജെ.പിയുടെ റിതു തവാഡെ പുതിയ മേയർ


ശാരിക l ദേശീയം

മുംബൈ: കാൽനൂറ്റാണ്ടിന് ശേഷം മുംബൈ കോർപറേഷന്റെ ഭരണം ശിവസേനയ്ക്ക് നഷ്ടമായി. ബൃഹൻ മുംബൈ കോർപറേഷൻ (ബി.എം.സി) തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയുടെ റിതു തവാഡെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 227 അംഗ കോർപറേഷനിൽ 89 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് ഘടകകക്ഷികളുടെ പിന്തുണയോടെ 118 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്.

1997 മുതൽ തുടർച്ചയായി ശിവസേന കൈക്കലാക്കി വച്ചിരുന്ന മേയർ പദവിയാണ് ഇതോടെ ബി.ജെ.പി പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിൽ ഉദ്ധവ് വിഭാഗം ശിവസേനയ്ക്ക് 65 സീറ്റും എം.എൻ.എസിന് ആറും എൻ.സി.പി (ശരദ് പവാർ) വിഭാഗത്തിന് ഒരു സീറ്റുമാണ് ലഭിച്ചത്.

സഖ്യമില്ലാതെ മത്സരിച്ച കോൺഗ്രസ് 24 സീറ്റുകൾ നേടി കരുത്തറിയിച്ചു. എ.ഐ.എം.ഐ.എം എട്ടും അജിത് പവാർ പക്ഷം മൂന്നും സമാജ്‌വാദി പാർട്ടി രണ്ട് സീറ്റുകളും നേടി. ബി.ജെ.പി മേയർ പദവി ഉറപ്പിച്ചപ്പോൾ, ഏക്‌നാഥ് ഷിൻഡെ വിഭാഗം ശിവസേനയിലെ സഞ്ജയ് ശങ്കർ ഘഡി ഡെപ്യൂട്ടി മേയറായി ചുമതലയേൽക്കും.

article-image

vdfd

You might also like

  • NEC

Most Viewed