വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് വിവാഹിതയായ സ്ത്രീക്ക് പരാതിപ്പെടാനാവില്ല: സുപ്രിംകോടതി


ശാരിക l ദേശീയം

ന്യൂഡൽഹി: ബലാത്സംഗക്കേസുകളിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വിവാഹിതയായ ഒരു സ്ത്രീക്ക്, മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതി നൽകാൻ നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടരുതെന്നും യഥാർത്ഥ കേസുകൾ തിരിച്ചറിയാൻ വിചാരണക്കോടതികൾക്ക് കഴിയണമെന്നും കോടതി ഓർമ്മിപ്പിച്ചു.

ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ വനിതാ അഭിഭാഷക നൽകിയ പരാതി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരി വിവാഹിതയായതിനാൽ തന്നെ, പ്രതി നൽകിയ വിവാഹ വാഗ്ദാനം വിശ്വസിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വാദം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ സാഹചര്യങ്ങളും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി വിശദീകരിച്ചു. ലൈംഗിക ബന്ധത്തിന് സമ്മതം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ മാത്രം വ്യാജ വാഗ്ദാനം നൽകുകയും, അത് നിറവേറ്റാൻ തുടക്കം മുതൽ ഉദ്ദേശമില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഐപിസി 375-ാം വകുപ്പ് പ്രകാരം കേസ് നിലനിൽക്കുക. ഈ കേസിൽ പരാതിക്കാരിയുടെ വിവാഹബന്ധം നിലനിൽക്കുന്നതിനാൽ പ്രതിക്കെതിരെയുള്ള ബലാത്സംഗ കുറ്റം കോടതി റദ്ദാക്കി.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed