സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്‌റൈൻ സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ പരീക്ഷയുടെ അവാർഡ് ദാനം നടന്നു

സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്‌റൈൻ മെയ് മാസം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ പരീക്ഷയുടെ അവാർഡ് ദാന ചടങ്ങുകൾ ബഹ്‌റൈൻ സൊസൈറ്റി ഓഫ് എഞ്ചിനീയറിംഗ് ഹാളിൽ വെച്ച് നടന്നു. ശാസ്ത്ര പ്രതിഭകൾക്കും, ശാസ്ത്രപ്രതിഭ റണ്ണേഴ്‌സ് അപ്പുകൾക്കും, എ പ്ലസ് ഗ്രേഡ് നേടിയവർക്കും സെർടിഫിക്കറ്റുകളും മെമെന്റോയും വിതരണം ചെയ്ത അവാർഡ് ദാന ചടങ്ങ് ബഹ്‌റൈനിലെ അഹ് ല്യ യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫസർ മൻസൂർ അൽ ആലി ഉത്ഘാടനം ചെയ്തു. സയൻസ് ഇന്റർനാഷണൽ ഫോറം പ്രസിഡന്റ് വിനോദ് മണിക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ രവി വാരിയർ, ഡോക്ടർ ബാബു രാമചന്ദ്രൻ, പ്രൊഫസർ ശൗകി അഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ബഹ്‌റൈൻ സ്റ്റുഡന്റസ് ഇന്നോവേഷൻ കോൺഗ്രസിൽ ജൂനിയർ, സീനിയർ ക്യാറ്റഗറിയിൽ വിജയികളായ ബഹ്‌റൈൻ ഇന്ത്യ സ്കൂളിന് ട്രോഫിയും വിജയികളായ വിദ്യാർത്ഥികൾക്ക് മെഡലും സെർടിഫേക്കറ്റും വിതരണം ചെയ്തു.
സ്കൂൾ കോർഡിനേറ്റർമാരായ അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്‌റൈൻ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതവും കോർഡിനേറ്റർ പ്രവീൺ പിള്ള നന്ദിയും രേഖപ്പെടുത്തി.
്െിംിു