നിയമസഭതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി; അടിയന്തിര യോഗം വിളിച്ച് “ഇന്ത്യാ’ മുന്നണി

നിയമസഭതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് “ഇന്ത്യാ’ മുന്നണി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർകെയാണ് യോഗം വിളിച്ചിരിക്കുന്നത്. ഡിസംബർ ആറിന് ഡൽഹിയിലാണ് യോഗം.
സഖ്യനീക്കങ്ങളെ കോൺഗ്രസ് തീർത്തും അവഗണിക്കുകയാണെന്ന വിമർശനമുന്നയിച്ച് നിധീഷ് കുമാറടക്കമുള്ള നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ ഏത് രീതിയിൽ നേരിടണമെന്നുള്ളതാകും ആറിന് നടക്കുന്ന യോഗം പ്രധാനമായും ചർച്ച ചെയ്യുകയെന്നാണ് സൂചന.
sfsfd