കോൺഗ്രസ്സിന്റെ പരാജയകാരണം പാർട്ടിക്കുള്ളിലെ തമ്മിലടി; മന്ത്രി മുഹമ്മദ് റിയാസ്

നാല് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുന്നതിനിടെ കോണ്‍ഗ്രസിനെതിരേ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം പാർട്ടിക്കുളളിലെ തമ്മിലടിയാണെന്ന് റിയാസ് വിമർശിച്ചു. വർഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാന്‍ കോണ്‍ഗ്രസിന് കഴിയാത്ത സ്ഥിതിയാണുളളത്. ഇനിയെങ്കിലും തോൽവിയിൽ നിന്ന് കോണ്‍ഗ്രസ് പാഠം ഉൾകൊള്ളണമെന്നും റിയാസ് പ്രതികരിച്ചു.
നിലവിൽ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിയാണ് മുന്നിലുള്ളത്. മധ്യപ്രദേശ് രാജസ്ഥാന്‍ സംസ്ഥാനങ്ങളിൽ നേരത്തേ തന്നെ ബിജെപി വ്യക്തമായ ലീഡ് നേടിയിരുന്നു. ഛത്തീസ്ഗഡിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം തുടർന്നെങ്കിലും നിലവിൽ ബിജെപി ലീഡുയർത്തിയിട്ടുണ്ട്. തെലുങ്കനാനയിൽ മാത്രമാണ് കോണ്‍ഗ്രസിന് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്.
vxvx