പറവൂരിൽ 70 കോടിയുടെ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍


പറവൂരില്‍ ഒരു കിലോ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. കരുമാലൂര്‍ സ്വദേശികളായ നിഥിന്‍ വേണുഗോപാല്‍, നിഥിന്‍ വിശ്വന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. സിനിമാ ഷൂട്ടിങ്ങിനായി വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇവര്‍ മയക്ക് മരുന്ന് ഇടപാട് നടത്തിയിരുന്നത്. ഇവിടെ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നുമാണ് എഡിഎംഎ പിടികൂടിയത്. 

രണ്ട് കാറുകളിലെത്തിയ സംഘത്തെ പൊലീസ് വളയുകയായിരുന്നു. കാറിന്‍റെ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. പിടികൂടിയ എംഡിഎംഎ ശേഖരത്തിന് 70 കോടി രൂപ വിപണി മൂല്യം ഉണ്ടെന്നാണ് വിവരം.

article-image

ോേ്്േ

You might also like

Most Viewed