വിജയിച്ചു വരുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റാൻ ആഡംബര ബസുകൾ ഒരുക്കി തെലങ്കാന

ലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നതിനിടെ വിജയിച്ചു വരുന്ന സ്ഥാനാർത്ഥികളെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. ഇതിനായി ബസ്സുകൾ ഒരുക്കിയിരിക്കുകയാണ്. എംഎൽഎമാരെ ഹൈദരാബാദിലെ സ്റ്റാർ ഹോട്ടലുകളിലേക്കു മാറ്റാൻ ആഡംബര ബസ്സുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു സ്വകാര്യ ട്രാവൽ ഓപ്പറേറ്ററുടെ നേതൃത്വത്തിലുള്ള ബസ്സുകളെല്ലാം ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലാണ് സ്ഥാനാർത്ഥികളെ പാർപ്പിക്കുക.
എക്സിറ്റ് പോളുകൾ കോണ്‍ഗ്രസിനു മുന്‍തൂക്കം പ്രവചിച്ചതിനു പിന്നാലെ റിസോർട്ടുകൾ സജ്ജമാക്കിയെന്ന വാർത്തകളാണ് പുറത്തുവന്നത്. രാവിലെ ഹൈദരാബാദിൽ എത്താന്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾക്കും നിർദേശം നൽകി കഴിഞ്ഞു.
sdfdsf