കോണഗ്രസ്സിനേറ്റ തിരിച്ചടി; രാഹുൽ ഗാന്ധിക്കെതിരെ ട്രോൾ മഴ

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നവമാധ്യമങ്ങളിൽ രാഹുൽ ഗാന്ധിക്കെതിരേ ട്രോൾ മഴ. ബിജെപിയുടെ നവമാധ്യമ കൂട്ടായ്മകളിലാണ് രാഹുലിനെതിരേ പരിഹാസം ചൊരിയുന്നത്. നരേന്ദ്ര മോദിയെ നേരിടാൻ കരുത്തുള്ള നേതാവല്ല രാഹുൽ എന്നാണ് പ്രധാന പരിഹാസം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദിയെ ദുഃശകുനം എന്ന് രാഹുൽ വിശേഷിപ്പിച്ചതും ട്രോളുകൾക്ക് കാരണമായിട്ടുണ്ട്.
ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞത് രാഹുലിനും കേന്ദ്ര നേതൃത്വത്തിനും കനത്ത തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രൂപീകരിച്ച ഇന്ത്യാ മൂന്നണിയുടെ ഭാവിയും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
sdfs