കർണ്ണാടക സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

കർണ്ണാടക ഉഡുപ്പി സ്വദേശിയും ബഹ്‌റൈൻ അഷ്റഫ്സ് കമ്പനിയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലിചെയ്തു വന്ന പൂർണ്ണാനന്ദനായിക് (33) നിര്യാതനായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമിൽ എത്തിയതിന് ശേഷം രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
നല്ലൊരു ക്രിക്കറ്റ് കളിക്കാരനും, ബഹ്‌റൈനിൽ വലിയൊരു സൗഹൃദ വലയവുമുള്ളവനുമായ പൂർണ്ണനന്ദ നായിക്കിന്റെ മരണ വാർത്ത അറിഞ്ഞു ബഹ്‌റൈന്റെ വിവിധ മേഖലയിൽ നിന്നും ധാരാളം പേർ കഴിഞ്ഞ ദിവസം അന്ത്യോമപചാരം അർപ്പിക്കാനായി സൽമാനിയ മോർച്ചറിയിൽ എത്തിയിരുന്നു. നാട്ടിലുള്ള ഭാര്യ ശ്യാമള പൂർണ്ണ ഗർഭിണിയാണ്. മൃതദേഹം ഇന്നലെ നാട്ടിലേയ്ക്ക് അയച്ചു.
xbgdfx