കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി
കോട്ടയം: പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി. കോട്ടയം പാല രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍(40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 13, 10, ഏഴ് വയസുവീതം പ്രായമുള്ള പെണ്‍കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവമുണ്ടായത്. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ജോമോനും ഭാര്യയും ഒന്നരവര്‍ഷമായി അകന്ന് താമസിക്കുകയായിരുന്നു. കുട്ടികള്‍ ജോമോനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
DSDASDASDAS

