മുംബൈയിൽ അലിബാഗിൽ അഞ്ച് ഏക്കറിലേറെ വിസ്തൃതിയുള്ള ആഡംബര പ്രോപ്പർട്ടി സ്വന്തമാക്കി 'വിരുഷ്ക'
ശാരിക / മുംബൈ
ആരാധകർ വിരുഷ്ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും മുംബൈയിൽ പുതിയ ഫാം ഹൗസ് വാങ്ങിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അലിബാഗിലെ റായ്ഗഡ് ജില്ലയിലുള്ള ആവാസ് ബീച്ചിന് സമീപം അഞ്ച് ഏക്കറിലേറെ വിസ്തൃതിയുള്ള ആഡംബര പ്രോപ്പർട്ടിയാണ് ഇരുവരും സ്വന്തമാക്കിയത്. ഏകദേശം 37.86 കോടി രൂപ വിലമതിക്കുന്ന ഈ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ 2026 ജനുവരി 13-ന് പൂർത്തിയായി.
നാല് വർഷത്തിനിടെ അലിബാഗിൽ ദമ്പതികൾ നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. അവിടെ അവർക്ക് നിലവിൽ 34 കോടി രൂപ വിലമതിക്കുന്ന മറ്റൊരു ആഡംബര ഫാം ഹൗസ് കൂടിയുണ്ട്. പ്രീമിയം ഇന്റീരിയർ, സ്വകാര്യ നീന്തൽക്കുളം, മനോഹരമായ പൂന്തോട്ടങ്ങൾ എന്നിവയടങ്ങിയതാണ് നിലവിലുള്ള വില്ല. അലിബാഗിന് പുറമെ മുംബൈയിലും ഗുരുഗ്രാമിലും ഇവർക്ക് സ്വന്തമായി വീടുകളുണ്ട്. മക്കളായ വാമികയുടെയും അകായുടെയും സ്വകാര്യത കണക്കിലെടുത്ത് നിലവിൽ ലണ്ടനിലാണ് ഇരുവരും താമസിക്കുന്നത് എങ്കിലും ഇന്ത്യയിലെ ആഡംബര റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ തുടരുകയാണ്.
ൗൈീ്ോി

