രാജസ്ഥാനിൽ യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കിയ സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയില്‍ ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി പരേഡ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവും മറ്റ് രണ്ട് പ്രതികളുമാണ് ശനിയാഴ്ച പിടിയിലായത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ പ്രതാപ്ഗഡിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് യുവതിയെ മര്‍ദിച്ച് അവശയാക്കിയശേഷം നിരത്തിലൂടെ നഗ്നയാക്കി നടത്തിയത്. ഭര്‍ത്താവും ബന്ധുക്കളുമായിരുന്നു ക്രൂരകൃത്യത്തിന് പിന്നില്‍. വിവാഹിതയായിട്ടും മറ്റൊരു പുരുഷനൊപ്പം 21കാരി താമസിക്കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ അസന്തുഷ്ടരായിരുന്നു.
അവര്‍ യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും അവരുടെ ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തുകയും ചെയ്യുകയായിരുന്നെന്ന് രാജസ്ഥാന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.
kjgkjg