ജനങ്ങള്‍ വൈദ്യുതി ഉപയോഗിക്കുന്നത് നിയന്ത്രിച്ചാല്‍ പവര്‍ക്കട്ട് ഒഴിവാക്കാം


വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. തത്ക്കാലം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും മന്ത്രി പ്രതികരിച്ചു. ജനങ്ങള്‍ സ്വയം വൈദ്യുതി ഉപയോഗിക്കുന്നത് നിയന്ത്രിച്ചാല്‍ പ്രതിസന്ധി മറികടക്കാന്‍ കഴിയും. കൂടുതല്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
വൈകുന്നേരങ്ങളില്‍ വാഷിംഗ് മെഷീന്‍, ഗ്രൈന്‍ഡര്‍ പോലുള്ള വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. ജനങ്ങള്‍ സഹകരിച്ചാല്‍ പവര്‍ക്കട്ട് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.
fhjfhj