മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാൽ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാര്‍ ശര്‍മ്മയാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. സിസോദിയയ്‌ക്കെതിരായ ഇഡിയുടെ ആരോപണം അതീവ ഗുരുതരമെന്ന് കോടതി പറഞ്ഞു. നേരത്തെ വാദം പൂര്‍ത്തിയായ ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത സിസോദിയ ദീര്‍ഘനാളായി ജയിലില്‍ തുടരുകയാണ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്.
dfgdfgfg