സിബിഐ നടപടിക്കെതിരെ സമീർ വാങ്കഡെ ബോംബെ ഹൈക്കോടതിയിൽ


മുംബൈ എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ നടപടിക്കെതിരെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻ ഖാൻ കേസിലെ പ്രതികാര നടപടിയെന്നാണ് ഹർജിയിൽ ആരോപണം. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹർജിയിൽ അടിയന്തര വാദം കേൾക്കും.

അതിനിടെ സമീർ വാങ്കഡെയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നു. റിയ ചക്രവർത്തി, ആര്യൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകൾക്ക് മേൽനോട്ടം വഹിച്ച വാങ്കഡെ കണക്കിൽപെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി നിരവധി തവണ വിദേശ ‍യാത്രകൾ നടത്തിയതായും എൻ.സി.ബിയുടെ വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

article-image

adsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed