രാഹുൽ ഗാന്ധിയുടെ കോലാർ യാത്ര വീണ്ടും മാറ്റി


രാഹുല്‍ കോലാറില്‍ എത്തില്ല. കഴിഞ്ഞ ദിവസം രാഹുലിന്റെ പ്രസ്താനവയ്ക്കെതിരെ കോലാറിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പൊതുറാലിയാണിത്. ലോക്സഭാംഗത്വം നഷ്ടമാകാന്‍ കാരണമായ വിവാദ പ്രസംഗം രാഹുല്‍ നടത്തിയതും ഇതേ കോലാറിലായിരുന്നു.

കോലാറില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാജ്യവ്യാപക പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പലതവണ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 10ന് സമരം ആരംഭിക്കാന്‍ രാഹുല്‍ കോലാറില്‍ എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റിച്ചുകൊണ്ട് രാഹുലിന്റെ യാത്ര വീണ്ടും മാറ്റിവച്ചു.

രാഹുല്‍ എത്തുന്നത് ദോഷം ചെയ്യുമെന്നുള്ള പ്രവര്‍ത്തകരുടെ വാദങ്ങള്‍ ശക്തമാകുന്നതിനിടയ്ക്കാണ് രാഹുലിന്റെ പിന്മാറ്റം. 

എന്നാല്‍ പ്രധാനമന്ത്രി ഏപ്രില്‍ 9ന് കര്‍ണാടകയില്‍ എത്തുമെന്നതും വലിയ പ്രതിസന്ധിയായാണ് കാണുന്നത്. കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറും സംസ്ഥാന കോണ്‍ഗ്രസ് ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാലയും കോലാര്‍ നേതാക്കളുടെ യോഗം ചേര്‍ന്ന് മാറ്റിവയ്ക്കുന്നത് ചര്‍ച്ച ചെയ്തു. പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

article-image

dfghdf

You might also like

  • Straight Forward

Most Viewed