സി രാജഗോപാലാചാരിയുടെ കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ സിആര്‍ കേശവന്‍ ബിജെപിയില്‍ ചേര്‍ന്നു

മുൻ കോൺഗ്രസ് നേതാവായിരുന്ന സി ആർ കേശവൻ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇദ്ദേഹം കോൺഗ്രസിലെ പ്രാഥമിക അംഗത്വം രാജി വെച്ചിരുന്നു. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആയിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനാണ് സിആർ കേശവൻ. ശനിയാഴ്ചയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.”ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയിലേക്ക് എന്നെ ഉൾപ്പെടുത്തിയതിന് ഞാൻ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു പ്രത്യേകിച്ചും പ്രധാനമന്ത്രി തമിഴ്‌നാട്ടിലുളള ദിവസം,” സിആർ കേശവൻ പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ജയശങ്കര്‍ എത്തിയേക്കില്ല; മത്സരിക്കാന്‍ സാധ്യത മറ്റൊരു മണ്ഡലത്തില്‍ “പാർട്ടി ഇപ്പോൾ നിലകൊള്ളുന്നതോ, പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതോ ആയ കാര്യങ്ങളുമായി ഞാൻ യോജിക്കുന്നുവെന്ന് ഇനി എനിക്ക് പറയാൻ കഴിയില്ല. അതുകൊണ്ടാണ് ഭാരത് ജോഡോ യാത്രയിൽ നിന്നും വിട്ടുനിന്നത് “കേശവന്റെ രാജിക്കത്തിൽ പറയുന്നു. തമിഴ്നാട്ടിലെ കോൺഗ്രസ് കമ്മിറ്റി ചാരിറ്റബിൾ ട്രെസ്റ്റിയായിരുന്നു അദ്ദേഹം. ഈ സ്ഥാനവും അദ്ദേഹം രാജി വെച്ചിരുന്നു.
hjgjh