നമീബിയയില്‍ നിന്ന് ഇന്ത്യയിൽ എത്തിച്ച ചീറ്റപ്പുലി അമ്മയായി; നാല് കുഞ്ഞുങ്ങള്‍

നമീബിയയില്‍നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ച ചീറ്റപ്പുലി നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. സിയായ എന്ന ചീറ്റപ്പുലിയാണ് പ്രസവിച്ചത്. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് ചീറ്റ കുഞ്ഞുങ്ങളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു.
സാഷ എന്ന ചീറ്റപ്പുലി ചത്ത ദുഃഖത്തിനിടയിലാണ് ഈ ആശ്വാസ വാര്‍ത്ത. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇന്ത്യയിലെ കാലവസ്ഥയുമായി നന്നായി പൊരുത്തപ്പെടുന്നു എന്നതിന്‍റെ തെളിവാണ് പെണ്‍ചീറ്റ പ്രസവിച്ചതെന്നും ചീറ്റ കണ്‍സര്‍വേഷന്‍ പ്രൊജക്ട് അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ വന്യജീവികളുടെ കൂട്ടത്തിലേക്ക് ചീറ്റപ്പുലികളെ പുനരവതരിപ്പിക്കുന്നതിന് അനുയോജ്യമായ ആവാസകേന്ദ്രമായാണ് പാര്‍ക്ക് ഒരുങ്ങുന്നത്.
ാ46ാീ56