ഗൾഫ് എയർ പുതിയ സർവിസ് ആരംഭിച്ചത്തിന്റെ ആഘോഷം സംഘടിപ്പിച്ചു

ഗൾഫ് എയർ ഗോവയിലേക്ക് പുതിയ സർവിസ് ആരംഭിച്ചത്തിന്റെ ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ഗൾഫ് എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ വലിദ് അൽ അലവി, ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് അൽ ബിൻഫാല എന്നിവർ പങ്കെടുത്തു. ഫോട്ടോകൾ എടുത്തും കേക്ക് മുറിച്ചും അതിഥികൾ ആഘോഷത്തിൽ പങ്കുചേർന്നു. ബിഐഎയിലെ ഗൾഫ് എയറിന്റെ ഫാൽക്കൺ ഗോൾഡ് ലോഞ്ചിൽ പ്രത്യേകം രൂപകല്പന ചെയ്ത ഗോവൻ വിഭവങ്ങളും ഒരുക്കിയിരുന്നു. ലോകമെമ്പാടുമുള്ള ഗൾഫ് എയറിന്റെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഗോവയിലേക്കുള്ള പുതിയ സർവീസ്.
mhjvbjhmvjh