ഉംറ യാത്രികർക്ക് സ്വീകരണം നൽകി

വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ "ഉംറക്ക് ശേഷം എന്ത് " എന്ന വിഷയത്തിൽ സി.എം. മുഹമ്മദ് അലി പഠന ക്ലാസ് നടത്തി. യാത്രികർ തങ്ങളുടെ യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു. ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ രക്ഷാധികാരി സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.പി. ജാസിർ സ്വാഗതം പറഞ്ഞു. യാത്ര അമീർ അബ്ദുൽ ഹഖ് സമാപനപ്രസംഗം നിർവ്വഹിച്ചു.
khgjhgkhg