ആധാർ‍−പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി


ആധാർ‍ കാർ‍ഡും പാന്‍ കാർ‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സർ‍ക്കാർ‍. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്.

ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദർ‍ശിച്ച് ലിങ്ക്−ആധാർ‍ പാൻ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ‍ കാർ‍ഡ് നമ്പർ‍, പാന്‍ നമ്പർ‍ എന്നിവ നൽ‍കിയാൽ‍ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.

 സന്ദർ‍ശിക്കേണ്ട ലിങ്ക് : https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status

പാന്‍ കാർ‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ‍ പാന്‍ പ്രവർ‍ത്തനരഹിതമാകും. പാന്‍ പ്രവർ‍ത്തനരഹിതമായാൽ‍ പാന്‍ നമ്പർ‍ ഉപയോഗിച്ചുള്ള പണമിടപാടുകൾ‍ സാധിക്കില്ല. 2023 ജൂണ്‍ 30ന് ഉള്ളിൽ‍ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ‍ സാമ്പത്തിക ഇടപാടുകൾ‍ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോർ‍ട്ട്.

ആദായ നികുതി റിട്ടേണ്‍ സമർ‍പ്പിക്കാന്‍ പാന്‍ കാർ‍ഡ് നിർ‍ബന്ധമാണ്. അതുകൊണ്ട് തന്നെ പാന്‍ ഇല്ലാതെ ആദായ നികുതി റിട്ടേണ്‍ സാധിക്കില്ല. വരുമാനത്തിന്റെ വിശദാംശങ്ങൾ‍ നൽ‍കാന്‍ സാധിക്കാത്തതിനാൽ‍ പലിശയും പിഴയും പ്രോസിക്യൂഷനും വരെ നേരിടേണ്ടി വരും.

article-image

dryfry

You might also like

  • Lulu Exchange
  • Straight Forward

Most Viewed