രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയൊഴിയണമെന്ന് നിർദ്ദേശം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഖാർഗെ

അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശിച്ചതിന് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിയെ എല്ലാ വിധത്തിലും ദുർബലനാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഖാർഗെ കുറ്റപ്പെടുത്തി. രാഹുൽ ഔദ്യോഗിക വസതി ഒഴിയുകയാണെങ്കിൽ അദ്ദേഹത്തിന്റെ അമ്മക്കൊപ്പമോ എന്റെ കൂടെയോ താമസിക്കും. താൻ ഏതെങ്കിലും ഒന്ന് ഒഴിഞ്ഞു കൊടുക്കുമെന്നും ഖാർഗെ പറഞ്ഞു. ഭയപെടുത്താനും ഭീഷണിപ്പെടുത്താനും രാഹുലിനെ അപമാനിപ്പിക്കുവാനുമായി സർക്കാർ കാണിക്കുന്ന ഇത്തരം മനോഭാവങ്ങൾ അംഗീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ അനുവദിച്ച് നൽകിയ ഔദ്യോഗിക വസതി ഒഴിയാൻ ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് രാഹുലിന് നോട്ടീസ് നൽകിയത്. ഏപ്രിൽ 22ഓടെ വസതി ഒഴിയണമെന്നാണ് നിർദേശം. ചട്ടം അനുസരിച്ച് എം.പി സ്ഥാനത്ത്നിന്നും അയോഗ്യനാക്കപ്പെട്ടാൽ സർക്കാർ വസതിയിൽ തുടരാൻ അർഹതയില്ല. 2004ൽ ലോക്സഭാംഗമായതു മുതൽ 12 തുഗ്ലക് ലൈനിലെ ബംഗ്ലാവിലാണ് രാഹുൽ താമസിക്കുന്നത്.
dgxdg