പ്രതിഭ സൽമാബാദ് മേഖല - പ്രതിഭ ഹെൽപ് ലൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രതിഭ സൽമാബാദ് മേഖലയും പ്രതിഭ ഹെൽപ് ലൈനും ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാത്രി 9 മണിക് ആരംഭിച്ച ക്യാമ്പിൽ പ്രതിഭ അംഗങ്ങളും അനുഭാവികളുമായ 60 പേർ രക്തം ദാനം നൽകി.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ മേഖല പ്രസിഡണ്ട് ഇൻ ചാർജ് സജിഷ പ്രജിത്ത് , മേഖല സെക്രട്ടറി ഡോ: ശിവകീർത്തി രവീന്ദ്രൻ, മേഖല രക്തദാന ക്യാമ്പ് കൺവീനർ റെനിത്, മേഖല ഹെൽപ് ലൈൻ കൺവീനർ ജയ്സൺ, ഹെൽപ്പ് ലൈൻ കേന്ദ്ര കൺവീനർ നൗഷാദ് പുനൂർ എന്നിവർ നേതൃത്വം നൽകി.
പ്രതിഭ പ്രസിഡണ്ട് ജോയ് വെട്ടിയാടൻ, ജനറൽ സെക്രട്ടറി ഇൻ ചാർജ് ഷംജിത് കോട്ടപ്പളളി, ട്രഷറർ മിജോഷ് മൊറാഴ, കേന്ദ്ര കമ്മിറ്റി അംഗമായ കെ.എം.സതീഷ്, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സുബൈർ കണ്ണൂർ, രക്ഷാധികാരി സമിതി അംഗങ്ങള്‍ ഷെറീഫ് കോഴിക്കോട് ,രാജേഷ് ആറ്റഡപ്പ, ഡോ: കൃഷ്ണകുമാർ, എന്നിവർ സന്നിഹിതരായി. മുഴുവൻ രക്തദാതാക്കളെയും ആശുപത്രി അധികൃതരും മേഖല ഭാരവാഹികളും അഭിനന്ദിച്ചു.
bvchvchg
jhfjhfjhf