ഗൾഫിൽ നിന്നെത്തിയ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചു

കണ്ണൂരിൽ ഗൾഫിൽനിന്നെത്തിയ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചു. കോറോം കോക്കോട് അങ്കണവാടിക്ക് സമീപത്തെ എം.ടി.പി. മുഹമ്മദ് മുബഷീറി (24)നാണ് മർദനമേറ്റത്. ഇയാളുടെ പരാതിയിൽ അഖിൽ, ബിജു എന്നിവർക്കും ഇവരുടെ കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടുപേർക്കുമെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്പതരയോടെ പാലക്കോടാണ് സംഭവം. ഗൾഫിൽനിന്ന് നാട്ടിലേക്ക് വരുന്നതിനായി കണ്ണൂർ എയർപോർട്ടിൽനിന്നും ടാക്സി കാറിൽ പാലക്കോടുള്ള ഭാര്യാ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം.
പാലക്കോടെത്തിയപ്പോൾ ഇയാൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പ്രതികളെത്തിയ കാറിലേക്ക് പരാതിക്കാരനെ പിടിച്ചുകയറ്റി ഓടിച്ചു പോവുകയായിരുന്നു. കോറോം കൊക്കോട്ടെത്തിയപ്പോൾ അടിക്കുകയും ചവിട്ടുകയും ചെയ്തെന്നും പണം തിരിച്ച് നൽകാത്തതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.
wertwt