ഓക്‌സ്‌ഫോർ‍ഡ് സർ‍വകലാശാലയിലേക്കുള്ള ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി


ഓക്‌സ്‌ഫോർ‍ഡ് സർ‍വകലാശാലയിൽ‍ സംവാദത്തിനുള്ള ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി. നരേന്ദ്രമോദി സർ‍ക്കാരിന്റെ പ്രകടനത്തെ കുറിച്ചുള്ള സംവാദത്തിനായിരുന്നു ലണ്ടനിലേക്ക് ക്ഷണം. വിമർ‍ശിക്കാനും ക്രിയാത്മകമായി നിർ‍ദേശിക്കാനും ഇന്ത്യൻ രാഷ്ട്രീയത്തിൽ‍ ഇടമുണ്ടെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ‘ഞങ്ങളുടെ നയങ്ങൾ‍ മെച്ചപ്പെടുത്തുന്നതിന് വിമർ‍ശിക്കാനും ക്രിയാത്മക നിർ‍ദ്ദേശങ്ങൾ‍ നൽ‍കാനും ഇന്ത്യയുടെ രാഷ്ട്രീയം ഇടം നൽ‍കുന്നുണ്ട്. ഇന്ത്യയുടെ തെരഞ്ഞെടുപ്പുകളും വെല്ലുവിളികളും അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അപമാനകരമായ പ്രവൃത്തിയാണ്’. വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.

രാഹുൽ‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് നീക്കം. ലണ്ടനിലെ രാഹുലിന്റെ പ്രസംഗം അവകാശ ലംഘനത്തിന് ഉപരിയായ കുറ്റമെന്ന് ബിജെപി ആരോപിച്ചു. മാപ്പ് പറയാത്ത സാഹചര്യത്തിൽ‍ രാഹുൽ‍ ഗാന്ധിയെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ലോക്‌സഭാ സ്പീക്കറിന് കത്ത് നൽ‍കി. 2005ൽ‍ രൂപീകരിച്ചത് പോലെ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് ഭരണപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

76u6rt

You might also like

Most Viewed