മദ്യലഹരിയിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിആറിനെ റെയിൽവേ പിരിച്ചു വിട്ടു


യാത്രക്കാരിയുടെ മേൽ‍ മൂത്രമൊഴിച്ച ടിടിആറിനെ പിരിച്ചുവിട്ടു. മുന്ന കുമാർ‍ എന്നയാളെയാണ് റെയിൽ‍വേ ജോലിയിൽ‍ നിന്ന് പിരിച്ചുവിട്ടത്. അമൃത്സർ‍−കൊൽ‍ക്കത്ത ട്രെയിനിൽ‍ മാർ‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയുടെ ഭർ‍ത്താവിന്റെ പരാതിയെ തുടർ‍ന്നാണ് മദ്യലഹരിയിലായിരുന്ന മുന്ന കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ജിആർ‍പി ഉദ്യോഗസ്ഥർ‍ പറഞ്ഞു.

മാർ‍ച്ച് 13ന് അർ‍ദ്ധരാത്രിയോടെയാണ് സംഭവം. യുവതി ഭർ‍ത്താവ് രാജേഷിനൊപ്പം എ1 ട്രെയിന്‍ കോച്ചിൽ‍ യാത്ര ചെയ്യുകയായിരുന്നു. ബിഹാറിലെ ബെഗുസാരായി നിവാസിയായ മുന്ന കുമാറായിരുന്നു ട്രെയിനിലെ ടിടിഇ. യുവതി ഉറങ്ങിക്കിടക്കുന്നതിനിടെ ഇയാൾ‍ യുവതിയുടെ തലയിൽ‍ മൂത്രമൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതി ബഹളമുണ്ടാക്കുകയും ടിക്കറ്റ് ചെക്കറെ സഹയാത്രികർ‍ പിടികൂടുകയുമായിരുന്നു. തുടർ‍ന്ന് യുവതിയുടെ ഭർ‍ത്താവ് എഫ്ഐആർ‍ രജിസ്റ്റർ‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ‍ കസ്റ്റഡിയിൽ‍ വിടുകയും ചെയ്തു.

റെയിൽ‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതിയെ പുറത്താക്കിയതായി അറിയിച്ച് നോട്ടീസ് പങ്കുവെച്ചു. സ്ത്രീകളോട് അനാദരവ് കാണിച്ച നിങ്ങളുടെ പെരുമാറ്റം ഗുരുതരമായ ദുഷ്‌പെരുമാറ്റമാണെന്നും അത് നിങ്ങൾ‍ക്ക് മാത്രമല്ല റെയിൽ‍വേയ്ക്ക് തന്നെ മോശമാണെന്നും മുന്ന കുമാറിന് അയച്ച നോട്ടീസിൽ‍ നോർ‍ത്തേണ്‍ റെയിൽ‍വേ പറഞ്ഞു.

article-image

dfgd

You might also like

Most Viewed