യാത്രയയപ്പ് നൽകി


രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമമിട്ട് കൊണ്ട് ബഹ്‌റൈനിൽ നിന്നും പോകുന്ന സഹീർ അബ്ബാസിനും കുടുംബത്തിനും മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി. അദ്‌ലിയയിൽ ചേർന്ന യോഗത്തിൽ മുജീബ് മാഹി സ്വാഗതം ആശംസിച്ചു. പി.പി. റഷീദ്, താഹിർ വി.സി, സി.എച്ച്.റഷീദ്, മുഹമ്മദ് റിജാസ്, നിയാസ് വി.സി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബഹ്‌റൈനിൽ നിന്നും ദുബായിലേക്ക് ജോലി മാറുകയാണെങ്കിലും മയ്യഴിക്കൂട്ടത്തിന്റെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും തന്റെ സജീവ സാന്നിധ്യം തുടർന്നും ഉണ്ടാകുമെന്ന് മറുപടി പ്രസംഗത്തിൽ സഹീർ അബ്ബാസ് ഉറപ്പ് നൽകി. മയ്യഴിക്കൂട്ടത്തിന്റെ സ്നേഹോപഹാരം അംഗങ്ങൾ ചടങ്ങിൽ കൈമാറി.

article-image

hddfgffd

You might also like

Most Viewed