ബംഗളൂരുവിൽ സ്ത്രീയുടെ മൃതദേഹം ഡ്രമ്മിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ


സ്ത്രീയുടെ മൃതദേഹം ഡ്രമ്മിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു എസ്എം വിറ്റി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നാമത്തെ ഞെട്ടിക്കുന്ന കൊലപാതകമാണ് ബംഗളൂരു നഗരത്തിലുണ്ടായിരിക്കുന്നത്.

സംഭവത്തിന് പിന്നിൽ സീരിയൽ കില്ലേഴ്സ് ആകാമെന്നാണ് പോലീസ് നിഗമനം. നാലു മാസത്തിനിടെ ക്രൂരമായി കൊല്ലപ്പെട്ട ഒരു സ്ത്രീയെ പോലും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീകളാണ് മരിച്ച മൂന്നുപേരും.

അതേസമയം, മൃതദേഹം എസ്എം വിറ്റി സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മൂന്നുപേർ ചേർന്നാണ് മൃതദേഹം റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

article-image

gggrf

You might also like

  • Straight Forward

Most Viewed