മദ്യനയ കേസ്; മനീഷ് സിസോദിയ ഏഴ് ദിവസം ഇഡി കസ്റ്റഡിയിൽ

മദ്യനയ കേസിൽ മനീഷ് സിസോദിയയെ ഏഴ് ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പ്രത്യേക കോടതിയിൽ 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഡൽഹി മുൻ ഉപമുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്നു പരിഗണിക്കാനിരിക്കെയായിരുന്നു ഇഡിയുടെ അറസ്റ്റ്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രത്യേക കോടതി 21 ലേക്ക് മാറ്റി. ഫെബ്രു വരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
എട്ടുദിവസം സിബിഐ കസ്റ്റഡിയിൽ കഴിഞ്ഞ സിസോദിയയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തിഹാർ ജയിലിലേക്കു മാറ്റിയത്. ജയിലിൽ തുടർച്ചയായ രണ്ടു ദി വസം ചോദ്യം ചെയ്തതിനു ശേഷമാണ് ഇഡിയും ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വകാര്യ മദ്യലോബികളിൽനിന്നു സാമ്പത്തികലാഭം കൈപ്പറ്റി മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തിയെന്നാണു കേസ്. സ്വകാര്യ മദ്യലോബികൾക്ക് അനധികൃത ടെൻഡറുകൾ അനുവദിച്ചതു സംബന്ധിച്ച തെളിവുകൾ നശിപ്പിച്ചതായും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
2w345345