മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി


മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. രണ്ടു ദിവസത്തേക്കാണ് റാസ് അവന്യൂ കോടതി സിസോദിയയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു.

അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് സിബിഐ സിസോദിയയെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്. കേസ് അന്വേഷണത്തില്‍ സിബിഐ പരാജയമാണെന്ന വാദമാണ് സിസോദിയയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്.സിബിഐ തന്നെ പീഢിപ്പിക്കുന്നുവെന്ന വാദവും മനീഷ് സിസോദിയ കോടതിയിൽ ഉയർത്തി. എന്നാല്‍ കേസിലെ ചില രേഖകള്‍ കാണാനില്ലെന്നും, അത് കണ്ടെടുക്കേണ്ടതുണ്ടെന്നുമാണ് സിബിഐ കോടതിയിൽ വാദിച്ചത്.

നേരത്തെ മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍ ബിജെ.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചിരുന്നു. ഇവരെ പൊലീസ് തടയുകയായിരുന്നു.

article-image

jfuhytfuyt

You might also like

  • Lulu Exchange
  • Straight Forward

Most Viewed