അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു. മറ്റന്നാൾ തൃശൂരിൽ എത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ, അഞ്ചാം തീയതി വരില്ലെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
പാർലമെൻറ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മുന്നോടിയായാണ് അമിത് ഷായുടെ തൃശൂർ സന്ദർശനം നിശ്ചയിച്ചിരുന്നത്. അഞ്ചിന് വൈകീട്ട് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചിരുന്നു. ശക്തൻ തമ്പുരാൻ സ്മാരകം സന്ദർശനം, തൃശൂർ പാർലമെൻറ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുടെ യോഗം എന്നിവയും ഷെഡ്യൂൾ ചെയ്തിരുന്നു. ഇതിനിടെയാണ് പൊടുന്നനെ യാത്ര റദ്ദാക്കിയത്. സി.പി.എം സംസ്ഥാനത്ത് നടത്തുന്ന യാത്രയെ ഭയന്നാണ് ബി.ജെ.പി അമിത്ഷായെ കൊണ്ടുവരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ തൃശൂർ വിടുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃശൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
qwtrew