വിവാഹചടങ്ങിനിടെ ഉച്ചത്തിൽ ഡിജെയുടെ ശബ്ദം; വരന്‍ കുഴഞ്ഞുവീണ് മരിച്ചു

വിവാഹത്തിനിടെ വധുവിന് മുന്നിൽ കുഴഞ്ഞുവീണ് വരന്‍ മരണപ്പെട്ടു.വിവാഹ ചടങ്ങിനിടെ അമിത ശബ്ദത്തിലുള്ള ഡിജെയുടെ ശബ്ദത്തിൽ അസ്വസ്ഥത തോന്നിയ വേദിയിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ബിഹാറിലെ സീതാമർഹി ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഉടനെതന്നെ വരനെ അടുത്തുളള ആശുപത്രിയിൽ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും യാത്രാമദ്യേ മരണപ്പെടുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് വിവാഹചടങ്ങുകൾ നടന്നത്. വിവാഹവേദിയിൽ ദമ്പതികൾ പരസ്പരം മാല അണിയുന്നതിനിടെ അമിത ശബ്ദത്തിൽ അസ്വസ്ഥത തോന്നുകയും ചെയ്തിരുന്നു. അതിനുശേഷം ഫോട്ടോ സെഷന്‍ ആരംഭിച്ചു.
ഡിജെ നിർത്താന്‍ പലതവണ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ബോധരഹിതനയി വീണു. ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ വരന്‍ മരണപ്പെടുകയായിരുന്നു.
sdgdx