ഹത്രാസ് കേസിൽ പ്രതികളായ മൂന്ന് പേരെ വെറുതെ വിട്ട് കോടതി

ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. പ്രത്യേക എസ്‌സി/എസ്ടി കോടതി മറ്റൊരാൾ കുറ്റക്കാരനാണെന്നും കണ്ടെത്തി. രവി (35), ലവ് കുഷ് (23), രാമു (26) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മറ്റൊരു പ്രതിയായ സന്ദീപ് (20) കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തു.
അതേസമയം, കോടതി വിധിയില്‍ വിശ്വാസമില്ലെന്നും പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു. 2020 സെപ്റ്റംബറിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ബൂൽഗർഹിയിലാണ് 19 കാരിയായ ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 15 ദിവസത്തിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
തുടർന്ന് വീട്ടുകാരുടെ അനുവാദമില്ലാതെ ആശുപത്രിയിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം അധികൃതർ കൊണ്ടുപോയി ദഹിപ്പിച്ചത് സർക്കാരിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. ഇതേതുടര്‍ന്ന് 2020 ഒക്ടോബറില്‍ പോലീസ് നടപടിക്കെതിരെ അലഹബാദ് കോടതി സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കേസ് സിബിഐക്ക് കൈമാറി. സംഭവത്തിൽ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരായ നാല് താക്കൂർമാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മനുരനു