ഐ.സി.എഫ് സ്നേഹ സദസ്സ് നാളെ

ഐ.സി.എഫ് നടത്തി വരുന്ന സ്നേഹ കേരളം കാമ്പയിനിൻ്റെ ഭാഗമായി 'സ്നേഹത്തണലിൽ, നാട്ടോർമകളിൽ എന്ന ശീർഷകത്തിൽ സൽമാബാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സദസ്സ് നാളെ ഉച്ചക്ക് ഒരു മണിക്ക് സൽമാബാദ് റൂബി ഓഡിറ്റോറിയത്തിൽ നടക്കും. സെൻട്രൽ പ്രസിഡണ്ട് ഉമർഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ടി. സിദ്ദീഖ് എം.എൽ എ സ്നേഹ സദസ്സ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.
ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി പ്രമേയ പ്രഭാഷണം നടത്തും. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
dfuyf