മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം വെളിപ്പെടുത്തി സിദ്ധരാമയ്യ

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കർണാടക കോണ്‍ഗ്രസിൽ പോര് മുറുകുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
“എനിക്കും ഡികെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. പക്ഷേ അതിന്റെ പേരിൽ തമ്മിൽ തല്ലാനില്ല. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല, സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി തമ്മിൽ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു.
അമിത് ഷായ്ക്ക് മറുപടിയുമായി ഡികെ ശിവകുമാറും രംഗത്തുവന്നു. അമിത് ഷാ ആദ്യം സ്വന്തം പാർട്ടിയിലെ നേതൃപ്രശ്‌നം തീർക്കട്ടെയെന്നായിരുന്നു ശിവകുമാറിന്റെ വിമർശനം. രാമക്ഷേത്ര നിർമ്മാണത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയ ശിവകുമാർ ബജറ്റിൽ ആരെങ്കിലും ക്ഷേത്രം പണിയും എന്ന് പ്രഖ്യാപിക്കുമോ എന്നും ചോദിച്ചു.ബജറ്റ് വികസന പദ്ധതികൾക്ക് വേണ്ടിയുള്ളതാകണം. അമ്പലവും പള്ളിയും പണിയുമെന്ന് പ്രഖ്യാപിക്കുന്നത് ലജ്ജാകരമാണെന്നും ഡികെ ശിവകുമാർ കുറ്റപ്പെടുത്തി. രാമനഗരിയിലെ രാമദേവര ഹിൽസിൽ രാമക്ഷേത്രം പണിയുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനം നടത്തിയിരുന്നു.
e46e45