ഓപ്പറേഷന്‍ ചീറ്റ: ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചു


വീണ്ടും ഓപ്പറേഷന്‍ ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചു. ഏഴ് ആണ്‍ ചീറ്റകളേയും അഞ്ച് പെണ്‍ ചീറ്റകളേയുമാണ് ഇന്ത്യയിലെത്തിച്ചത്. വ്യോമസേനയുടെ C-17 ഗ്ലോബ്മാസ്റ്റര്‍ ചരക്ക് വിമാനത്തിലാണ് ചീറ്റകളെ എത്തിച്ചത്. ചീറ്റകളുമായി വിമാനം ഇറങ്ങിയത് ഗ്വാളിയോറിലാണ്.

ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലേക്ക് മാറ്റും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൊജക്ട് ചീറ്റയുടെ ഭാഗമായാണ് 12 ചീറ്റകളെകൂടി ഇന്ത്യയിലെത്തിച്ചത്. ജനുവരിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് നമീബയില്‍ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്.

നിലവില്‍ കുനോ ദേശീയോദ്യാനത്തില്‍ അധിവസിക്കുന്ന എട്ട് ചീറ്റകള്‍ ആരോഗ്യത്തോടെയിരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ലോകത്തിലെ 7,000 ചീറ്റപ്പുലികളില്‍ ഭൂരിഭാഗവും ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.

article-image

TGHFGHFGHHGFH

You might also like

Most Viewed